News Kerala

മാതൃഭൂമി ന്യൂസ് വാര്‍ത്ത തുണയായി; വാസുദേവന്റെ ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുത്തു

വയനാട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് പച്ചക്കറി വിളവെടുക്കാനാകാത്തതിന്റെ ദുരിതം മാതൃഭൂമി ന്യൂസിലൂടെ പങ്കുവച്ച വയനാട്ടിലെ വാസുദേവന്റെ ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടിക്കോര്‍പ്പ് ഏറ്റെടുത്തു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ നേരിട്ട് ഇടപെട്ടാണ് മൂന്ന് ക്വിന്റലോളം പാവയ്ക്ക സംഭരിച്ചത്.