News Kerala

ചെങ്ങോട്ടുമലയ്ക്കായി കൈകോർത്ത് നാട്ടുകാർ

കോഴിക്കോട്: ഖനന ഭീഷണി നേരിടുന്ന ചെങ്ങോട്ടുമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ സംരക്ഷണ വലയം. കോട്ടൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 10 കി.മി ദൂരത്തിലാണ് കൈകോർത്ത് പിടിച്ച് സംരക്ഷണ വലയം തീർത്തത്.