News Kerala

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി ഭാര്യയും ഭര്‍ത്താവും

കൊച്ചി: ഭാര്യയും ഭര്‍ത്താവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന എറണാകുളം കാലടി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് വാര്‍ത്തയിലേക്കാണ് ഇനി. തൊട്ടടുത്ത രണ്ട് വാര്‍ഡുകളിലാണ് സുജയും ഭര്‍ത്താവ് എല്‍ദോസും മത്സരത്തിനിറങ്ങുന്നത്. അച്ഛനും അമ്മയും ഒരേ സമയം സ്ഥാനാര്ത്ഥികളായതോടെ മക്കളും വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്.