News Kerala

'അതെ, എട്ട് കൊടുംകുറ്റവാളികളെ തൂക്കിലേറ്റിയതിന് ഞാന്‍ സാക്ഷി'- സുനില്‍ ഗുപ്ത

കണ്ണൂര്‍: രാജ്യത്തെ നടുക്കിയ എട്ട് കൊടുംകുറ്റവാളികളെ തൂക്കിലേറ്റിയതിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ് സുനില്‍ ഗുപ്ത. തിഹാര്‍ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടും ലോ ഓഫിസറുമായിരുന്ന ഗുപ്തയുടെ ജീവിതം മുഴുവന്‍ ജയിലറകളുടെ ഓര്‍മകളാണ്. മാതൃഭൂമി അക്ഷരോത്സവത്തിന് എത്തിയ സുനില്‍ ഗുപ്ത തിഹാര്‍ ജയിലിലെ ഓര്‍മകള്‍ പങ്കുവെച്ചു.