വാട്സ്ആപ്പ് യൂണിവേഴസിറ്റിയിൽ നിന്നല്ല ഐഎഎസ് ഉദ്യോഗസ്ഥർ പഠിക്കേണ്ടത്: മുഖ്യമന്ത്രി
ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ കെഎസ്ഐഎൻസി എംഡി പ്രശാന്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാട്സ്ആപ്പ് യൂണിവേഴസിറ്റിയിൽ നിന്നല്ല ഐഎഎസ് ഉദ്യോഗസ്ഥർ പഠിക്കേണ്ടതെന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇഎംസിസി കരാർ എല്ലാവരെയും അറിയിച്ചെന്നു വരുത്താനുള്ള ഗൂഡാലോചനയായിരുന്നു മെസേജുകളെന്നും മത്സ്യതൊഴിലാളികൾ സർക്കാരിനോട് ചേര്‍ന്നു നിന്നപ്പോൾ ചില ദല്ലാളുൾ പ്രത്യക്ഷപ്പെട്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.