News Kerala

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. കേസില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. കേസ് അവസാനിപ്പിച്ചതിനെതിരായ വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.