News Kerala

മഴയില്‍ ഇടുക്കിയില്‍ ഒരു മരണം; വ്യാപക നാശനഷ്ടം

ഇടുക്കി: മഴയില്‍ ഇടുക്കിയില്‍ കനത്ത നാശനഷ്ടം. ആനവിലാസത്ത് മരം ഒടിഞ്ഞുവീണ് സ്ത്രീ മരിച്ചു. തോട്ടം തൊഴിലാളിയായ ശാസ്താംനട സ്വദേശി സരസ്വതിയാണ് കാറ്റില്‍ മരം ഒടിഞ്ഞുവീണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യവെയായിരുന്നു അപകടം. മറയൂരില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി.