News Kerala

വീൽചെയറിൽ വന്നാൽ ചികിത്സയില്ല; ഡോക്ടർക്കെതിരെ ​ഗുരുതര പരാതി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അംഗപരിമിതിയുള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന ഡോക്ടർ ഉണ്ടെന്ന് ഗുരുതര പരാതി. കാലുകൾക്ക്  ചലനശേഷിയില്ലാത്ത രോഗി വീൽചെയറിൽ വന്നതുകൊണ്ട് ഡോക്ടർ കാണാൻ തയാറായില്ലെന്നാണ് ഗുരുതര ആക്ഷേപം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വീഴ്ച ഉണ്ടായതിന് ഒരാഴ്ച മുൻപ് ഈ പരാതി ആരോഗ്യമന്ത്രിയ്ക്ക് ലഭിച്ചതാണ്. പേയാട് സ്വദേശിയായ വിമുക്തഭടനാണ് ഈ ദുരനുഭവം.എന്നാൽ രോഗിയുടെ ആരോപണത്തോട് മാതൃഭൂമി ന്യൂസ് പ്രതികരണം ആരാഞ്ഞെങ്കിലും  ആരോപണവിധേയനായ ഡോക്ടർ പ്രതികരിച്ചില്ല

Watch Mathrubhumi News on YouTube and subscribe regular updates.