News Kerala

അനധികൃത നിയമനാരോപണം; മറുപടിയുമായി ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. സഹല

കണ്ണൂർ: അനധികൃത നിയമനാരോപണം ഉന്നയിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുന്നുവെന്ന് ഷംസീർ MLA യുടെ ഭാര്യ ഡോ സഹല മാതൃഭൂമി ന്യൂസിനോട്. വിവാദത്തിന്റെ ലക്ഷ്യം ഷംസീറിനെ അപമാനിക്കാനെന്നും സഹല പറഞ്ഞു. അധ്യാപിക തസ്തികയിലേക്ക് തനിക്ക് യോഗ്യതയുണ്ട്. കോടതി വിധി തന്റെ ഭാഗം കേൾക്കാതെയെന്നും എം എൽ എയുടെ ഭാര്യ ആയതിന്റെ പേരിൽ എന്നെ എങ്ങിനെ തഴയാൻ ആവുമെന്നും സഹല ചോദിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.