News Kerala

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന് കുരുക്ക് മുറുകുന്നു. വിജിലൻസ് സാന്നിധ്യത്തിൽ അല്ലാതെ ഇനി ലോക്കറ്‍ തുറക്കാനാവില്ല. ഇത് സംബന്ധിച്ച് ബാങ്കിന് വിജിലൻസ് കത്ത് നൽകും. വിഎസ് ശിവകുമാറിനെതിരായ കേസിൽ വിജിലൻസ് അന്വേഷണസംഘം വിപുലീകരിച്ചു.