News Kerala

പാല്‍ച്ചുരത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്

കണ്ണൂര്‍: പരിസ്ഥിതി ലോല പ്രദേശമായ കൊട്ടിയൂര്‍ പാല്‍ച്ചുരത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും റിസോര്‍ട്ട് നിര്‍മ്മാണത്തിന് പാരിസ്ഥിതിക പഠനം നടത്തണമെന്നും പരിഷത് ആവശ്യപ്പെട്ടു.