കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പരിശോധന അർദ്ധരാത്രിവരെ നീണ്ടു
തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പരിശോധന അർദ്ധരാത്രിവരെ നീണ്ടു. ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പത്ത് മണിക്കൂറോളമാണ് പരിശോധന നടന്നത്.കഴിഞ്ഞ അഞ്ച് വർഷത്തെ കരാറുകൾ സംബന്ധിച്ച വിശദാംശങ്ങൾ സംഘം പരിശോധിച്ചു.