News Kerala

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാം ദിവസം; ജി20 രാഷ്ട്രതലവന്മാരുടെ പ്രത്യേക ഉച്ചകോടി ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാം ദിവസം. കൊറോണ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 11 ആയി. രോഗ ബാധിതരുടെ എണ്ണം 606. കൊറോണ പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ജി20 രാഷ്ട്രതലവന്മാരുടെ പ്രത്യേക ഉച്ചക്കോടി ഇന്ന് ചേരും. കൊറോണയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉച്ചക്കോടി.