News Kerala

പട്ടികജാതി വിദ്യാര്‍ഥിനിക്ക് കൊല്ലത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ വിദ്യാഭ്യാസ വായ്പ നിഷേധിച്ചെന്ന് പരാതി

കൊല്ലം: പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് അടക്കം ബാങ്ക് വിദ്യാഭ്യാസവായ്പ നിഷേധിച്ചെന്ന് പരാതി. കൊല്ലം അഞ്ചല്‍ ചൂണ്ടയിലെ ഇന്ത്യന്‍ ബാങ്ക് ശാഖയ്‌ക്കെതിരെയാണ് പരാതി. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചെന്ന് രക്ഷിതാക്കള്‍ കൊല്ലം ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി.