News Kerala

ഗ്രനേഡിന്റെ ദുരിതം പേറി യുവകവി സജീവ്

വടകര: അക്രമത്തിന്റെ ദുരിതം അനുഭവിക്കുന്നത് നിരപരാധികളാണെന്നതിന്റെ ഉദാഹരണമാണ് വടകരയിലെ യുവകവിക്കുണ്ടായ അനുഭവം. സമരക്കാരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ പോലീസ് ഉപയോഗിച്ച ഗ്രനേഡ് വീണ് പൊട്ടിയത് സജീവ് മന്തരത്തൂര്‍ എന്ന യുവകവിയുടെ കാലിലാണ്. കാലിനു പരിക്കേറ്റ സജീവ് ചികിത്സയിലാണ്.