News Kerala

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പോലീസിന് ഇന്റര്‍പോളിന്റെ പിന്തുണ

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ നടപടികളില്‍ കേരള പോലീസിന് പിന്തുണയുമായി ഇന്റര്‍പോള്‍. പോലീസും ഇന്റര്‍പോളും യോജിച്ച് ഇന്ത്യയിലെ ആദ്യ സംയുക്ത അന്വേഷണ യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ തീരുമാനമായി. പോലീസിലെ സൈബര്‍ വിദഗ്ദ്ധര്‍ക്ക് ഇന്റര്‍പോള്‍ പ്രത്യേക പരിശീലനം നല്‍കും.