News Kerala

ജലസേചന വകുപ്പ് പ്രളയത്തിന്റെ പേരില്‍ നടത്തിയ പണപ്പിരിവ് ദുരിതാശ്വാസ നിധിയില്‍ എത്തിയില്ല

കൊല്ല: പ്രളയം കേരളത്തില്‍ വ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ കൂട്ട പണപ്പിരിവ് നടത്തി. പിരിച്ച പണം ഉന്നത ഉദ്യോഗസ്ഥരുടെ പേരിലുള്ള സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ലക്ഷങ്ങള്‍ അക്കൗണ്ടിലെത്തിയിട്ടും തുക ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിട്ടില്ല. പണപ്പിരിവിനായി ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് കിട്ടി.