ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്ക് ഇനി സുഖചികിത്സയുടെ കാലം
ദേവസ്വത്തിലെ 44 ആനകൾക്കാണ് സുഖചികിത്സ ആരംഭിച്ചത്. 30 ദിവസം നീണ്ടു നിൽക്കുന്ന ചികിത്സ പൂർത്തിയാകുന്നതോടെ ആനകളുടെ ഓജസും തേജസും വർധിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ വിജയൻ ആനകോട്ടയിലെ പിടിയാനയായ നന്ദിനിക്ക് ആദ്യ ഉരുള നൽകിയാണ് ഈ വർഷത്തെ സുഖചികിത്സ ഉദ്ഘാടനം ചെയ്തത്.