News Kerala

വള്ളിക്കോട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിന് എതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിരോധം

പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിന് എതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിരോധം. പള്ളിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്താൻ കവാടത്തിന് സമീപം കിടങ്ങ് തീർത്തു. യാക്കോബായ വിഭാഗം പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യുന്നു. പള്ളി ഏറ്റെടുക്കുന്നതിനായി ജില്ലാ ഭരണകൂടം പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.