News Kerala

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കയെ പിന്തുണച്ച് പാത്രിയാര്‍ക്കീസ് ബാവയ്ക്ക കത്ത്

കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തരതര്‍ക്കത്തില്‍ ശ്രേഷ്ഠ കാതോലിക്കയെ പിന്തുണച്ച് വര്‍ക്കിങ് കമ്മറ്റിയിലെ ഒരു വിഭാഗം പാത്രിയര്‍ക്കീസ് ബാവക്ക് കത്തയച്ചു. ബാവ രാജിക്കൊരുങ്ങിയതിന് പിന്നില്‍ അല്‍മായ-വൈദിക ട്രസ്റ്റിമാരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഒമ്പത് അംഗങ്ങള്‍ ചേര്‍ന്നയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.