News Kerala

ജാമിയ മിലിയയില്‍ നേരിട്ടത് കിരാതമായ ആക്രമണമെന്ന് വിദ്യാര്‍ത്ഥി ശ്രീദര്‍ശ്

കോഴിക്കോട്: സമാധാനമായി നടന്ന പ്രതിഷേധത്തിന് നേരെ കിരാതമായ ആക്രമണമാണ് നടന്നതെന്ന് ജാമിയ മിലിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശ്രീദര്‍ശ്. ഡല്‍ഹി പോലീസിന്റെ അഴിഞ്ഞാട്ടമാണ് ക്യാമ്പസിനകത്തുണ്ടായത്. ജാമിയ മിലിയയില്‍ നിന്ന് കോഴിക്കോട് തിരിച്ചെത്തിയ ശ്രീദര്‍ശ് മാതൃഭൂമി ന്യൂസിനൊപ്പം തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.