News Kerala

ജെയ്ന്‍സ് കോറല്‍കോവും തവിടുപൊടി, പിഴയ്ക്കാതെ മൂന്നാം ദൗത്യവും

കൊച്ചി: ഞായറാഴ്ച രാവിലെ 11.03. കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവിന്റെ 'മരണ'മണിയായി മൂന്നാം സൈറന്‍ മുഴങ്ങി. ബ്‌ളാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നു. തൊട്ടടുത്ത നിമിഷം അതുവരെ തലയുയര്‍ത്തി നിന്ന ആ ഫ്‌ളാറ്റ് സമുച്ചയം വലിയൊരു ശബ്ദത്തോടെ നിലംപതിച്ചു. പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചതിന്റെ ആശ്വാസത്തില്‍ പൊളിക്കല്‍ ടീംസ്. നിയമത്തെ വെല്ലുവിളിച്ചവര്‍ക്ക് താക്കീതായും ഒരു മനുഷ്യായുസിന്റെ വീടെന്ന സ്വപ്‌നങ്ങള്‍ പൊട്ടിച്ചിതറിയതിന്റെ അവശേഷിപ്പായും ജെയ്ന്‍സ് കോറന്‍കോവ് കൊച്ചിയുടെ മണ്ണിലേക്ക് നിലംപതിച്ചു.