News Kerala

ജസ്‌നയുടെ തിരോധാനം; സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്ന മൂന്ന് പേര്‍ ആരൊക്കെ?

ജസ്‌നയെ കാണാതായി ഒമ്പത് മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ച് സംഘത്തിനും കഴിഞ്ഞിട്ടില്ല. എന്നാല്‍ കേസില്‍ ആകെ തെളിവായി ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും തുമ്പ് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.