News Kerala

രണ്ടില ചിഹ്നം ലഭിച്ചതോടെ ജയസാധ്യത വർദ്ധിച്ചുവെന്ന വിലയിരുത്തലിൽ ജോസ് ക്യാമ്പ്

കോട്ടയം: രണ്ടില ചിഹ്നം ലഭിച്ചതോടെ ജയസാധ്യത വർദ്ധിച്ചുവെന്ന വിലയിരുത്തലിൽ ജോസ് ക്യാമ്പ്. ഇടതു പ്രവേശത്തോടെ പാർട്ടിയുമായി അകന്ന് നിൽക്കുന്നവർ ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധിയോടെ തിരികെ വരുമെന്നാണ് കേരള കോൺഗ്രസ് എം പ്രതീക്ഷിക്കുന്നത്. വിധിക്ക് പിന്നാലെ പോസ്റ്ററുകളിലും ചുവരെഴുത്തിലും രണ്ടിലയും ഇടംപിടിച്ചു.