News Kerala

പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ച് ആലോചിച്ച് ജോസഫ് വിഭാഗം

കോട്ടയം: ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായതോടെ പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ച് ആലോചിച്ച് ജോസഫ് വിഭാഗം. കേരള കോ‍ൺഗ്രസ് ജെ പുനരുജ്ജീവിപ്പിക്കുകയോ കേരള കോൺഗ്രസ് ജോസഫ് എന്ന പേരിൽ പുതിയ പാർട്ടി രൂപകരിക്കുകയോ ആണ് ലക്ഷ്യം. സുപ്രീംകോടതിയെ സമീപിച്ച് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്.