News Kerala

കെ പദ്മകുമാറിനെ എസ്.എന്‍.ഡി.പി കോളേജുകളുടെ അഡ്മിഷന്‍ മാനേജ്‌മെന്റ് പ്രതിനിധി സ്ഥാനത്തു നിന്ന് നീക്കി

പത്തനംതിട്ട: എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്പ്രസിഡന്റുമായ കെ. പദ്മകുമാറിനെ സമുദായത്തിന്റെ കോളേജുകളിലെ പ്രവേശനത്തിനായുള്ള മാനേജ്‌മെന്റ് പ്രതിനിധി സ്ഥാനത്തു നിന്ന് നീക്കി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുണ്ടായ അതൃപ്തിയെ തുടര്‍ന്നാണ് കോളേജുകളിലെ അഡ്മിഷന്‍ നടത്തുന്ന ചുമതലയില്‍ നിന്നും നീക്കം ചെയ്തത്. ഇതിനായി എസ്.എന്‍.ഡി.പി ഇറക്കിയ സര്‍ക്കുലര്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.