News Kerala

കെ സുരേന്ദ്രൻ തന്നെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചെന്ന് തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: കെ സുരേന്ദ്രൻ തന്നെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി സിപിഎം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ താൻ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായി തോട്ടത്തിൽ രവീന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രനെ കണ്ടതിൽ രാഷ്ട്രീയമില്ലെന്ന് കെ സുരേന്ദ്രൻ വിശദീകരിച്ചു.