പെരുനാട് കക്കാടും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ബിജെപി ഓഫീസാക്കി
പത്തനംതിട്ട: കോവളം മുല്ലൂരിനു പിന്നാലെ പത്തനംതിട്ട പെരുനാട് കക്കാടും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ബിജെപി ഓഫീസാക്കി. സി പി എം അനുഭാവികളായ നിരവധി പേര് കാവിക്കൊടി പിടിച്ചതു പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ്, കെട്ടിടത്തില്‍ നിന്നും ചെങ്കൊടി ഒഴിപ്പിച്ചത്. അതേസയം, പാര്‍ട്ടിക്ക് ലോക്കല്‍ കമ്മറ്റി മുതലേ ഓഫീസ് സംവിധാനം ഉളളുവെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.