റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കാക്കനാട് ജയില്‍ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി
തിരുവനന്തപുരം: റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കാക്കനാട് ജയില്‍ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. സംഭവം മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷിക്കും.ഇന്ന് കാക്കനാട് ജില്ലാ ജയിലിലും പിന്നീട് കോട്ടയത്തും തെളിവെടുപ്പിനെത്തും. സാമ്പത്തിക കുറ്റകൃത്യത്തെതുടര്ന്ന് റിമാഡിലായിരുന്ന ഷഫീഖ് കോട്ടയം മെഡിക്കല്‍ കോളജില്‍വച്ചാണ് മരിച്ചത്.