News Kerala

കളമശ്ശേരി കോവിഡ് മരണം: ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നു. ഇതോടെ പോലീസ് അന്വേഷണവും വഴിമുട്ടി. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്.