News Kerala

രോഗികള്‍ മരിച്ച സംഭവം;കളമശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം തള്ളി ഡോ.നജ്മ

കൊച്ചി: രോഗികള്‍ മരിച്ച സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം തള്ളി ഡോ.നജ്മ. ഹാരിസും, ബൈഹക്കും, ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ മാതൃഭൂമി ന്യൂസിനോട്. നിരന്തരം അനാസ്ഥകള്‍ ഉണ്ടാകുന്നതായി സൂപ്രണ്ടിനേയും ആര്‍എംഒയേയും അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അവര്‍ പ്രതികരിക്കാന്‍ പോലും തയാറായില്ലെന്നും ഡോ. നജ്മ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.