News Kerala

കല്ലടിമുഖത്തെ ഫ്‌ളാറ്റ്‌ നിവാസികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലുള്ള കല്ലടിമുഖം ഫ്‌ളാറ്റുകളിലെ കുടുംബങ്ങള്‍ ദുരിതത്തില്‍. കക്കൂസ് ടാങ്കുകളും ഡ്രെയ്‌നേജും പൊട്ടിയൊലിച്ച് മാസങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. ദുര്‍ഗന്ധവും കൊതുകും കാരണം പകര്‍ച്ചവ്യാധി ഭീഷണിയിലാണ് ഇരുന്നൂറിലധികം കുടുംബങ്ങള്‍. 318 ഫഌറ്റുകളാണ് കല്ലടിമുഖത്തുള്ളത്. 200ല്‍ അധികം കുടുംബങ്ങള്‍ താമസക്കാരായുണ്ട്.