News Kerala

കല്യാണ്‍ ജുവലേഴ്‌സിന്റെ 98 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു

പാലക്കാട്: കല്യാണ്‍ ജുവലേഴ്‌സിന്റെ ഒരു കോടിയോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു. തൃശ്ശൂരില്‍ നിന്ന് തമിഴ്‌നാട്ടിലെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ടുപോയ സ്വര്‍ണ്ണാഭരണങ്ങളാണ് കൊള്ളയടിച്ചത്. കോയമ്പത്തൂരിന് സമീപം ചാവടിയില്‍ വച്ച് വാഹനത്തിലെത്തിയ സംഘമാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്.