News Kerala

മോഹന്‍ലാലിന് ജന്മദിനാശംസ നേര്‍ന്ന കണ്ണന് ലഭിച്ചത് ലാലേട്ടന്റെ അപ്രതീക്ഷിത സമ്മാനം

തിരുവനന്തപുരം: ഒരു അപ്രതീക്ഷിത സമ്മാനത്തിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം സ്വദേശി കണ്ണന്‍ ശര്‍മ്മ എന്ന മുപ്പതുകാരന്‍. ലഭിച്ച സമ്മാനത്തിന്റെ മൂല്യമെന്തെന്ന് കണ്ണന് ഇനിയും മനസ്സിലായില്ലെങ്കിലും അമ്പരപ്പിലാണ് വീട്ടുകാരും സുഹൃത്തുക്കളും. മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന കണ്ണന്‍ ശര്‍മ്മയ്ക്ക് നന്ദിയറിയച്ച് മോഹന്‍ലാലിന്റെ ശബ്ദ സന്ദേശമെത്തിയതാണ് ഭിന്നശേഷിക്കാരനായ കണ്ണന് ലഭിച്ച അപൂര്‍വ സമ്മാനം.