News Kerala

വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി; കുറ്റക്കാരിക്ക് 5000 രൂപ പിഴ

കണ്ണൂര്‍: വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കിയ സംഭവത്തില്‍ 5000 രൂപ പിഴ വിധിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ ധര്‍മശാല ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്റര്‍ കോഴ്‌സ് ഡയറക്ടറായ ഡോക്ടര്‍ പ്രസീദയ്ക്കാണ് പിഴ വിധിച്ചത്. കരാര്‍ അധ്യാപകരുടെ നിയമന കാലയളവുമായ ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയ സംഭവത്തിലാണ് നടപടി.