മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമായി കണ്ണൂര്‍ കൊട്ടിയൂര്‍ വനമേഖല
കണ്ണൂര്‍: മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമായി കണ്ണൂര്‍ കൊട്ടിയൂര്‍ വനമേഖല മാറുന്നു. രണ്ട് സംസ്ഥാനങ്ങളിലേക്ക് വഴിതുറക്കുന്ന വനപാതയാണ് ആറളം വന്യജീവി സങ്കേതത്തില്‍ പെടുന്ന കൊട്ടിയൂര്‍ വനമേഖല. കഴിഞ്ഞ ദിവസം അമ്പായിത്തോട്ടിലെത്തിയ സംഘത്തിലെ സ്ത്രീ മാവോയിസ്റ്റായ സാവിത്രിയാണെന്നും സൂചനയുണ്ട്.