News Kerala

കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിമാനത്തിന്റെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ 2017ല്‍ എടുത്ത മന്ത്രിസഭാ തീരുമാനം നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.