News Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസ് ഇന്ന് പുനരാംരംഭിക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസ് ഇന്ന് പുനരാംരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ സര്‍വീസിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേല്‍ക്കും. റണ്‍വെ നവീകരണത്തിന്റെ പേരില്‍ മുടങ്ങിയ സര്‍വീസാണ് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ തിരിച്ചെത്തുന്നത്. കരിപ്പൂരനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മാതൃഭൂമി ന്യൂസ് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയിരുന്നു.