News Kerala

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ കെ.സി.എയ്ക്ക് ആശങ്ക

വയനാട്: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ആശങ്ക. അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയകരമായി നടത്തിയ സ്‌റ്റേഡിയം ടെസ്റ്റ് വേദിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു എന്ന് കെ.സി.എ മുന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സ്റ്റേഡിയം കെ.സി.എ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജനറല്‍ ബോഡി യോഗമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.