News Kerala

ഇടത് സര്‍ക്കാരിനുള്ള വിമര്‍ശന വേദിയായി അയ്യപ്പ ഭക്ത സംഗമം

തിരുവനന്തപുരം: ഇടത് സര്‍ക്കാരിനുള്ള വിമര്‍ശന വേദിയായി അയ്യപ്പ ഭക്ത സംഗമം. ശബരിമല കര്‍മ്മസമിതി പതിനായിരക്കണക്കിന് വിശ്വാസികളെ അണിനിരത്തി നടത്തിയ അയ്യപ്പ ഭക്ത സംഗമത്തിന്റെ ഉദ്ഘാടനം മാതാ അമൃതാനന്ദമയി നിര്‍വഹിച്ചു. ക്ഷേത്രാരാധനയില്‍ അറിവില്ലാത്തതാണ് ശബരിമല പ്രശ്‌നത്തിന് കാരണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. സര്‍വവ്യാപിയായ ഈശ്വരന് മാത്രമാണ് സ്ത്രീ പുരുഷ വ്യത്യാസങ്ങളില്ലാത്തത് എന്ന് അയ്യപ്പ ഭക്തജന സംഗമം ഉത്ഘാടനം ചെയ്യവെ മാതാ അമൃതാനന്ദമയി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും കൊളത്തൂര്‍ അദൈ്വതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ശക്തമായ വിമര്‍ശനവുമുണ്ടായി. കര്‍മ്മസമിതി ദേശീയ ഉപാധ്യക്ഷന്‍ ടിപി സെന്‍കുമാറും ഇടത് സര്‍ക്കാരിനെ കടന്നാക്രമിച്ചു.