News Kerala

കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് കർണാടക

കാസർഗോഡ്: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് കർണാടക. സംസ്ഥാനപാതയടക്കം കേരളത്തിലേക്കുള്ള 13 അതിർത്തി റോഡുകളാണ് കർണാടക അടച്ചത്. ദേശീയപാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാല് അതിർത്തികളിൽ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കേറ്റും നിർബന്ധമാക്കി. നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിടില്ലെന്ന് കർണാടക അധികൃതർ മുന്നറിയിപ്പ് നൽകി. കർണാടകയുടെ നടപടിക്കെതിരെ അഡ്വ സുബ്ബയ്യറായ് ബംഗളൂരു ഹൈക്കോടതിയിൽ ഹർജി നൽകും.