News Kerala

ആദിവാസി സ്ത്രീകള്‍ തയ്യാറാക്കുന്ന കാര്‍ത്തുമ്പി കുടകള്‍ വിപണിയിലെത്തി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ കരവിരുതില്‍ തയ്യാറാവുന്ന കാര്‍ത്തുമ്പി കുടകള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങി. പദ്ധതി തുടങ്ങിയ ആദ്യ വര്‍ഷം 300 കുടകള്‍ മാത്രം നിര്‍മ്മിച്ചിരുന്നിടത്ത് ഇത്തവണ മുപ്പതിനായിരത്തിലധികം കുടകളാണ് നിര്‍മ്മിച്ചിട്ടുള്ളത്.