News Kerala

കത്വയിലെ കുറ്റവാളികള്‍ - പ്രത്യേക പരിപാടി

രാജ്യം കണ്ട ഏറ്റവും പൈശാചികമായ കുറ്റകൃത്യമായിരുന്നു കത്വ സംഭവം. സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. സംഭവത്തില്‍ പ്രതികളായവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ അന്നത്തെ ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തത് വന്‍ വിവാദമായിരുന്നു. കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പർവേഷ് കുമാർ,ദീപക് ഖജൂരിയ എന്നിവർക്കാണ് പഠാൻകോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന സുരേന്ദർ വർമ, തിലക് രാജ്, ആനന്ദ് ദത്ത എന്നീ പോലീസുകാർക്ക് അഞ്ചുവർഷം കഠിനതടവും വിധിച്ചു.