News Kerala

പിഞ്ചു കുഞ്ഞ് ഉള്‍പ്പടെയുള്ള അഞ്ചംഗ കുടുംബത്തിന് നേരെ കട്ടപ്പന സിഐയുടെ അതിക്രമമെന്ന് പരാതി

ഇടുക്കി: പിഞ്ചു കുഞ്ഞ് ഉള്‍പ്പടെയുള്ള അഞ്ചംഗ കുടുംബത്തിന് നേരെ കട്ടപ്പന സിഐയുടെ അതിക്രമമെന്ന് പരാതി. സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിനാണ് കാറില്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയത്. അഭയം തേടി പൊലീസ് സ്‌റ്റേഷനിലെത്തിയ കുടുംബത്തിലെ രണ്ട് പേരെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയും ചെയ്തതായി ആരോപണം.