News Kerala

മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചില്‍ കവളപ്പാറയില്‍ പ്രായോഗികമല്ലെന്ന് എ.ഡി.എം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.