News Kerala

കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് ഭൗമ ശാസ്ത്രജ്ഞര്‍

തിരുവനന്തപുരം: കവളപ്പാറയിലും പുത്തുമലയിലും സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ഭൗമ ശാസ്ത്ര വിദഗ്ദ്ധര്‍. കൃഷിക്കും വികസനത്തിനുമായി മണ്ണില്‍ വരുത്തിയ മാറ്റമാണ് അപകടമുണ്ടാക്കിയത്. ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടെത്തിയ മേഖലകളാണിത്. വരും വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ.വി നന്ദകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.