News Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പാര്‍ട്ടി സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. അന്തരിച്ച സിപിഎം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.