News Kerala

മന്ത്രി ജയരാജന്റെ ഭാര്യ കോവിഡ് പരിശോധനയ്ക്കുശേഷം ബാങ്കില്‍ എത്തിയത് വിവാദത്തില്‍

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര കോവിഡ് പരിശോധനക്കുശേഷം കേരളാ ബാങ്കിന്റെ കണ്ണൂർ മെയിൻ ബ്രാഞ്ചിൽ എത്തിയതിനെ ചൊല്ലി വിവാദം പുകയുന്നു. ക്വാറൻറീൻ ലംഘിച്ചുവെന്നും ബാങ്കിന്റെ ലോക്കർ തുറന്നതിൽ ദുരൂഹതയുണ്ടെന്നുമാണ് ചർച്ച. എന്നാൽ ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്നും ലോക്കർ തുറന്നതിൽ അസ്വാഭാവിക ഇല്ലെന്നും മന്ത്രിയുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു.