News Kerala

കേരള കോണ്‍ഗ്രസ് ബിയുമായുള്ള ലയനം: എന്‍.സി.പിയില്‍ ആശയക്കുഴപ്പം

കൊച്ചി: കേരള കോണ്‍ഗ്രസ് ബി-യുമായുള്ള ലയന തര്‍ക്കവും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും മൂലം എന്‍സിപിയില്‍ കടുത്ത ആശയക്കുഴപ്പം. ശശീന്ദ്രന്‍ പക്ഷക്കാരനായ എറണാകുളം ജില്ലാ പ്രസിഡന്റിനെ നീക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകി. പുതിയ ജില്ലാ പ്രസിഡന്റിനെ കണ്ടെത്താന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതും പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.