News Kerala

സംസ്ഥാനത്ത് 150 പേർക്ക് കോവിഡ്; എട്ടാം ദിവസവും 100 കടന്ന് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർകോട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.